ഷിരൂരില്‍ ഇന്ന് റെഡ് അലർട്ട്; അർജുനായുള്ള തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് ജില്ലാ ഭരണകൂടം

ഷിരൂരില്‍ ഇന്ന് റെഡ് അലർട്ട്; അർജുനായുള്ള തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് ജില്ലാ ഭരണകൂടം

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി അറിയിച്ചു. ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായാൽ തിരച്ചിൽ വീണ്ടും നിർത്തിവെക്കേണ്ടി വരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.

സാഹചര്യം നോക്കി മാത്രമായിരിക്കും തിരച്ചില്‍ തുടരുകയെന്നും എംഎല്‍എ അറിയിച്ചു. സാഹചര്യം അനുകൂലമല്ലെങ്കില്‍ തത്കാലം ഒരു ദിവസം മാത്രമേ തിരച്ചില്‍ നിര്‍ത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ ഇടങ്ങളില്‍ ആണ് ഇപ്പോൾ പരിശോധന തുടരുന്നത്. അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്താണ് പരിശോധന.

അതേസമയം ഗംഗാവലി പുഴയില്‍ തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ ലോറിയുടെ ഭാഗം കണ്ടെത്തിയിരുന്നു. ലോറിയുടെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ കണ്ടെത്തിയെങ്കിലും അത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്നാണ് നിഗമനം. നാല് ടയറുകളോട് കൂടിയ പിന്‍ഭാഗമാണ് കണ്ടെത്തിയത്. നാവികസേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.

TAGS: KARNATAKA | RED ALERT
SUMMARY: Red alert declared in Shirur and surroundings tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *