അമൃത്സറില്‍ റെഡ് അലര്‍ട്ട്; വീണ്ടും സൈറണ്‍ മുഴങ്ങിയതായി റിപ്പോർട്ട്‌

അമൃത്സറില്‍ റെഡ് അലര്‍ട്ട്; വീണ്ടും സൈറണ്‍ മുഴങ്ങിയതായി റിപ്പോർട്ട്‌

അമൃത്സറില്‍ വീണ്ടും സൈറണ്‍ മുഴങ്ങിയതോടെ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ് നിര്‍ദേശം. റോഡ്, ബാല്‍ക്കണി, ടെറസ് എന്നിവിടങ്ങളിലേക്ക് ഇറങ്ങരുത്. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യ – പാക് സംഘര്‍ഷാവസ്ഥയ്ക്കിടെ ജമ്മു കശ്മീര്‍ നഗ്രോട്ടയില്‍ സൈനിക ക്യാമ്പിനുനേരെ വെടിവയ്പ്പുണ്ടായി. കാവല്‍ ചുമതലയിലുണ്ടായിരുന്ന സൈനികന് പരുക്കേറ്റു. വെടിയുതിര്‍ത്തത് ഭീകരനാണെന്ന് സംശയമുണ്ട്, സേന തിരിച്ചും വെടിവച്ചു. പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്.

അതേസമയം, ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ ഉണ്ടാക്കിയ കരാർ ലംഘിച്ചതിന് പാകിസ്ഥാനെ ഇന്ത്യ വിമർശിച്ചു. അതിർത്തിയിൽ വെടിവയ്പ്പും സൈനിക നടപടികളും നിർത്തുന്നതിനെക്കുറിച്ചായിരുന്നു ധാരണ, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പാകിസ്താൻ അത് ലംഘിച്ചുവെന്ന് ഇന്ത്യ പറഞ്ഞു.ഇന്ത്യയുടെയും പാകിസ്താന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ നടക്കുന്നു. ഇത് വിശ്വാസ ലംഘനമാണ്. സൈന്യം ഉചിതമായ മറുപടി നൽകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

TAGS: NATIONAL | RED ALERT
SUMMARY: Red alert declared at Amritsar yet again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *