വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; അവസാന കരട് പട്ടികയില്‍ 70 കുടുംബങ്ങള്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; അവസാന കരട് പട്ടികയില്‍ 70 കുടുംബങ്ങള്‍

വയനാട്: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്ത് വിട്ടത്. പുനരധിവാസത്തിനുള്ള 2 ബി ലിസ്റ്റാണ് പുറത്തുവന്നത്. 70 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ മൂന്നാമത്തെ പട്ടികയിലുള്ളത്.

വാർഡ് 11 ല്‍ 37 കുടുംബങ്ങളാണുള്ളത്. വാർഡ് 10ല്‍ 18 കുടുംബങ്ങളും, വാർഡ് 12 ല്‍ 15 കുടുംബങ്ങളുമാണ് പട്ടികയിലുള്‍പ്പെട്ടത്. പട്ടികയില്‍ ആക്ഷേപവും പരാതികളുമുണ്ടെങ്കില്‍ 10 ദിവസത്തിനുള്ളില്‍ അറിയിക്കാം. ആദ്യ രണ്ട് പട്ടികകള്‍ക്കെതിരെ വിമർശനവും പ്രതിഷേധവും ഉയരുന്നതിനിടെയാണ് മൂന്നാം ഘട്ട പട്ടിക പുറത്തിറക്കുന്നത്. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ ദുരന്തമേഖലയില്‍ കുടില്‍ കെട്ടി സമരമടക്കം നടത്തിയിരുന്നു. പുനരധിവാസം വൈകുന്നതിനൊപ്പം 5 സെൻ്റ് ഭൂമി മാത്രം നല്‍കുന്നതിലും കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതർക്ക് പ്രതിഷേധമുണ്ട്.

TAGS : WAYANAD LANDSLIDE
SUMMARY : Rehabilitation of Wayanad landslide victims; 70 families in the final draft list

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *