മലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ പുനരന്വേഷണം
അതുല്യ ഗംഗാധരൻ

മലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ പുനരന്വേഷണം

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ മലയാളി വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ പോലീസ് പുനരന്വേഷണം നടത്തും. പാലക്കാട് സ്വദേശി അതുല്യ ഗംഗാധരൻ മരിച്ച കേസിലാണ് പുനരന്വേഷണം. വിദ്യാർഥിനിയുടെ രക്ഷിതാക്കൾ ഭാരതീയ നഴ്‌സസ് ആൻഡ് അലൈഡ് സംഘിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കേസ് വീണ്ടും അന്വേഷിക്കാന്‍ ബെംഗളൂരു സോലദേവനഹള്ളി പോലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.

കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രണ്ടാം വർഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാർഥിനി അതുല്യ ഗംഗാധരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചിക്കബാനവാരയിലെ സ്വകാര്യ കോളേജ് കെട്ടിടത്തിന്റെ ആറാംനിലയിൽനിന്ന് വീണ് മരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അതുല്യയുടെ മാതാപിതാക്കളും ഭാരതീയ നഴ്‌സസ് ആൻഡ് അലൈഡ് സംഘ് ഭാരവാഹികളും പ്രധാനമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. കർണാടകയിലെ വിവിധ നഴ്സിംഗ് കോളേജുകളിലെ ദുരൂഹ മരണങ്ങളെ കുറിച്ചുള്ള പരാതികൾ പ്രധാനമന്ത്രിക്കും ഗവർണർക്കും നൽകിയിട്ടുണ്ടെന്നും ഭാരതീയ നഴ്‌സസ് ആൻഡ് അലൈഡ് സംഘ് ഭാരവാഹികൾ പറഞ്ഞു.
<br>
TAGS : RE INVESTIGATION | RE INVESTIGATION
SUMMARY : Reinvestigation into the death of a Malayali nursing student

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *