സിനിമ നടിയാക്കാമെന്ന് വാഗ്ദാനം നല്‍കി പലര്‍ക്കും കാഴ്ചവെച്ചു; മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി

സിനിമ നടിയാക്കാമെന്ന് വാഗ്ദാനം നല്‍കി പലര്‍ക്കും കാഴ്ചവെച്ചു; മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി

കൊച്ചി: നടൻ മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ ബന്ധുവായ മുവാറ്റുപുഴ സ്വദേശിനിയാണ് പരാതി നല്‍കിയത്. പ്രായപൂർത്തിയാകുന്നതിനു മുമ്പ് ചെന്നൈയില്‍ ഒരു സംഘത്തിനു മുന്നില്‍ കാഴ്ചവെച്ചുവെന്നാണ് പരാതി.

കുറെ പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കി. 2014ല്‍ ഓഡിഷനായി ചെന്നൈയില്‍ എത്തിച്ച്‌ ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം.

അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നടി നിര്‍ബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറഞ്ഞു. ഒരുപാട് പെണ്‍കുട്ടികളെ സെക്‌സ് മാഫിയയ്ക്ക് കാഴ്ചവച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു.

അലറി വിളിച്ച്‌ കരഞ്ഞിട്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. കേരള – തമിഴ്നാട് ഡിജിപിമാർക്കും, മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കി. യുവതിയില്‍ നിന്നും പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കും.

TAGS : MLA MUKESH | KERALA
SUMMARY : Relative filed a complaint against the actress who made allegations against Mukesh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *