പോലീസിന്‍റെ വാദം തള്ളി; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

പോലീസിന്‍റെ വാദം തള്ളി; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇളവ്. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇളവ് നല്‍കിയത്. വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് കോടതി വ്യക്തമാക്കി.

സ്ഥാനാർഥിയെന്ന നിലക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹരജി നല്‍കിയത്. ഇതിനെ എതി‍ർത്ത പോലീസ് ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു. പൂരം കലക്കല്‍ ഗൂഢാലോചനക്കെതിരെയാണ് സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പോലീസ് വിളിക്കുന്നത് എന്തു കൊണ്ടാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

ഒക്ടോബർ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന് മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യത്തിലാണ് രാഹുല്‍. റിമാൻഡ് സമയത്ത് 29-ാം പ്രതിയായിരുന്ന രാഹുലിനെ ഒന്നാം പ്രതിയാക്കി പോലീസ് കോടതിയില്‍ പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

TAGS : RAHUL MANKUTTATHIL | POLICE
SUMMARY : The argument of the police was rejected; Relaxation in bail conditions for Rahul Mangoottahil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *