നിപ; ആശ്വാസമായി കൂടുതൽ ഫലങ്ങൾ നെഗറ്റീവ്

നിപ; ആശ്വാസമായി കൂടുതൽ ഫലങ്ങൾ നെഗറ്റീവ്

മലപ്പുറം: നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ കൂടുതൽ ഫലങ്ങൾ നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്റെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 12 പേരുടെ സാമ്പിളും നെ​ഗറ്റീവായി. അഞ്ചു പേരുടെ ഫലം അരമണിക്കൂറിൽ ലഭ്യമാകും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിൽനിന്നാണ് സ്രവം പരിശോധിക്കുന്നത്. നിലവിൽ 18 പേർ മഞ്ചേരി, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിലായി ചികിത്സയിലാണ്.

ഉറവിടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി പക്ഷിമൃഗാദികളുടെ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്. 10 കന്നുകാലികളുടെ സാമ്പിളുകൾ ശേഖരിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളോടൊപ്പം അനിമൽ ഹസ്ബൻഡറി വകുപ്പും മറ്റെല്ലാ വകുപ്പുകളും കൂട്ടായാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മന്ത്രി വീണാ ജോർജ് പറ‍ഞ്ഞു.
<BR>
TAGS : NIPAH VIRUS | KERALA
SUMMARY : Relief in Nipah. More results negative

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *