നവീകരണം പൂർത്തിയായി; ജോഗ് വെള്ളച്ചാട്ടം മേയ് ഒന്ന് മുതല്‍ സന്ദർശകർക്കായി തുറക്കും

നവീകരണം പൂർത്തിയായി; ജോഗ് വെള്ളച്ചാട്ടം മേയ് ഒന്ന് മുതല്‍ സന്ദർശകർക്കായി തുറക്കും

ബെംഗളൂരു: ജോഗ് വെള്ളച്ചാട്ടം മെയ് 1 മുതൽ വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി വീണ്ടും തുറക്കും. ജോഗിന്‍റെ പ്രധാന കവാടത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു. എന്നാൽ, പ്രവൃത്തി പൂർത്തിയാക്കാൻസാധിച്ചില്ല. ഇതോടെ സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തി നവീകരണം തുടരുകയായിരുന്നു. പ്രവൃത്തികളെല്ലാം പൂർത്തിയായതിനാൽ മേയ് ഒന്നുമുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് ജോഗ് മാനേജ്‌മെന്റ് അതോറിറ്റി എക്‌സിക്യുട്ടീവ് ഓഫീസർ ഗുരുദത്ത ഹെഗ്‌ഡെ അറിയിച്ചു.

<BR>
TAGS : JOG FALLS
SUMMARY : Renovation complete; Jog Falls to open for visitors from May 1

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *