സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി

സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ ടെലിവിഷൻ സീരിയൽ സംവിധായകൻ വിനോദ് ദോണ്ടാലേയെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർഭാവിയിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ചതായി കണ്ടെത്തിയത്.

കരിമണി, മൗന രാഗം, ശാന്തം പാപം തുടങ്ങിയ ജനപ്രിയ കന്നഡ സീരിയലുകൾ സംവിധാനം ചെയ്ത വിനോദ് ദൊണ്ടാലെ, സംവിധായകനായി കന്നഡ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു. സതീഷ് നീനാസത്തെ നായകനാക്കിയുള്ള അശോക ബ്ലേഡ് എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയായിരുന്നു അദ്ദേഹം.

ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്തയാഴ്ച തുടങ്ങാനിരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് വിനോദ് സിനിമാ സംഘവുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നത്. എന്നാൽ വിനോദിന് ധാരാളം കടബാധ്യത ഉണ്ടായിരുന്നു.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംവിധായകൻ എന്നതിലുപരി നിർമ്മാതാവ് എന്ന നിലയിലും വിനോദ് അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സീരിയൽ മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

TAGS: VINOD DONDALE | DIRECTOR | DEATH
SUMMARY: Renowned Kannada TV serial director Vinod Dondale found dead, suicide suspected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *