മാക്കൂട്ടം ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

മാക്കൂട്ടം ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

ബെംഗളൂരു: തലശ്ശേരി-മൈസൂരു സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മലബാർ മുസ്‌ലിം അസോസിയേഷൻ എൻ.എ. ഹാരിസ് എം.എൽ.എ. മുഖേന കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കഹോളിക്ക് നിവേദനം നൽകിയിരുന്നു.

റോഡ് തകർന്ന് തരിപ്പണമായ സ്ഥലങ്ങളിൽ ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. തെക്കൻ കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരടക്കം കേരളത്തിലേക്കുള്ള ഭൂരിഭാഗവും ആശ്രയിക്കുന്ന പാതയാണിത്. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കുടകിലേക്കും തിരിച്ചും ദിവസേന നൂറുകണക്കിന് ചരക്കുവാഹനങ്ങളും മറ്റു വാഹനങ്ങളും കടന്നുപോകുന്നതാണ് ഈ പാത.
<BR>
TAGS : MAKKOOTTAM CHURAM
SUMMARY : Repairs have begun on the Makkootam Churam road.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *