ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളാക്കി വിഭജിക്കാൻ നിർദേശം

ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളാക്കി വിഭജിക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൻ്റെ വികസനം മുന്നിൽ കണ്ട് ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാൻ നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് സംയുക്ത നിയമസഭാ സമിതി നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന് സമർപ്പിച്ചു. ഗ്രേറ്റർ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ബിൽ തയാറാക്കി നിയമസഭയിൽ അവതരിപ്പിക്കും. ബെംഗളൂരുവിന്റെ മുനിസിപ്പൽ പരിധികൾ വിപുലീകരിക്കാനും ബിബിഎംപിയെ ഏഴ് മുനിസിപ്പൽ കോർപറേഷനുകളായി വിഭജിക്കാനുമാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. ഒരൊറ്റ മേയറിനും കമ്മീഷണർക്കും കീഴിൽ നഗരത്തിന്റെ ഭരണം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ബജറ്റ് സമ്മേളനത്തിൽ സ്പീക്കർ റിപ്പോർട്ട് അവതരിപ്പിക്കും.

ബിബിഎംപി, ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ), ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം), നഗരത്തിലെ പ്രധാന സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ തമ്മിലുള്ള ഏകോപനമില്ലായ്മ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

സിവിൽ ബോഡി വിഭജിക്കുമ്പോൾ വരുമാനവും ജനസംഖ്യയും പ്രധാന മാനദണ്ഡമായിരിക്കണം. മേയറുടെ കാലാവധി 30 മാസമായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഓരോ പുതിയ യൂണിറ്റിലും 100 – 125 വാർഡുകൾ ഉൾപ്പെടാമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പ്രവർത്തനങ്ങളുടെ മികച്ച ഏകോപനം ഉറപ്പാക്കാൻ മുഖ്യമന്ത്രി ചെയർമാനായ ഗ്രേറ്റർ ബെംഗളൂരു വികസന അതോറിറ്റിയും റിപ്പോർട്ടിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്.

TAGS: BENGALURU | BBMP
SUMMARY: Report submitted proposing to divide bbmp into 7

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *