മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍; നിരവധി പേർക്ക് പരുക്ക്

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍; നിരവധി പേർക്ക് പരുക്ക്

പ്രയാ​ഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാ​ഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ മൗനി അമാവാസി നാളിൽ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 70-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2:30 ഓടെയായിരുന്നു സംഭവം.


മഹാകുംഭ മേളയിൽ ‘മൗനി അമാവാസി’യോടനുബന്ധിച്ച് പതിനായിരക്കണക്കിന് ഭക്തർ ഗംഗാ നദിയിൽ അമൃത് സ്നാനത്തിനായി എത്തിയിരുന്നു. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റിയിട്ടുണ്ട്.

അതേസമയം സംഭവത്തില്‍  ഇതുവരെയും ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 2025ലെ മൗനി അമാവാസിയിലെ മഹാകുംഭത്തിലേക്ക് ഏകദേശം 10 കോടി ഭക്തരെ പ്രതീക്ഷിച്ച് ഉത്തർപ്രദേശ് സർക്കാർ ഇതിനകം തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും മേള സൈറ്റിൽ ഒരുക്കിയിരുന്നു. എല്ലാ ഭക്തജനങ്ങളും ഘാട്ടുകളെ സംഗമത്തിന് തുല്യമായി കാണണമെന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റായ വിവരങ്ങളുടെ തിരക്ക് ഒഴിവാക്കണമെന്നും ഉപദേശം നൽകിയിരുന്നതാണ്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
<BR>
TAGS : MAHA KUMBHMELA | STAMPEDE
SUMMARY : Reports of 15 dead in stampede during Mahakumbh Mela; Many people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *