റിപ്പബ്ലിക് ദിനം: എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചു

റിപ്പബ്ലിക് ദിനം: എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചു

കൊച്ചി: റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച്‌ കൊച്ചി ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള്‍ വർധിപ്പിച്ചു. യാത്രക്കാർ നേരത്തേതന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്.

തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാമെന്നത് കണക്കിലെടുത്താണ് പുതിയ അറിയിപ്പ്. സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്രയ്ക്കായി യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണം.

TAGS : LATEST NEWS
SUMMARY : Republic Day: Increased security checks at all airports

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *