അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനം; സൈന്യം ഇന്നിറങ്ങും

അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനം; സൈന്യം ഇന്നിറങ്ങും

ബെംഗളൂരു: അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇന്നിറങ്ങും. കർണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. രാവിലെ 6.30 ന് രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയിച്ചത്. ബെളഗാവി ക്യാമ്പില്‍ നിന്നുള്ള കരസേനയാണ് എത്തുക. ഞായറാഴ്ച രാവിലെ മുതലുള്ള തിരച്ചിൽ സൈന്യം ഏറ്റെടുക്കുമെന്നാണ് വിവരം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചതാണ് ഇക്കാര്യം. രക്ഷാദൗത്യത്തിൽ സൈന്യത്തെ ഇറക്കണമെന്ന് അർജുന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് കുടുംബം പ്രധാനമന്ത്രിക്ക് ഇ മെയിൽ അയക്കുകയും ചെയ്തിരുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. കനത്ത മഴ രക്ഷാപ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിക്കുന്നുണ്ട്. രാത്രിയിൽ ഷിരൂരിൽ അതിശക്തമായ മഴയാണ് പെയ്തത്. മണ്ണ് നീക്കുന്നതിനിടെ മഴ കനത്തത് ഇന്നലെ വൈകിട്ട് തിരച്ചിലിന് തിരിച്ചടിയായിരുന്നു. രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും ഉച്ചക്ക് ശേഷം മഴ കനക്കുകയായിരുന്നു.

അതേസമയം അർജുനെ കണ്ടെത്തുന്നതിനായി ഐഎസ്ആർഒയുടെ സഹായവും കർണാടക സർക്കാർ തേടിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കാനാണ് സഹായം തേടിയത് കെ സി വേണുഗോപാൽ എം പി അറിയിച്ചു. ഐഎസ്ആർഒ ചെയർമാനുമായി സംസാരിച്ചു. തിരച്ചിലിന് ഐഎസ്ആർഒ സഹായിക്കുമെന്ന് ചെയർമാൻ ഉറപ്പ് നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു.

<br>
TAGS : ARJUN | LANDSLIDE
SUMMARY : Rescue for Arjun; The army will arrive today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *