അർജുനായുള്ള തിരച്ചിൽ തുടരും;  ഡ്രഡ്ജ്ർ തിങ്കളാഴ്ച എത്തും

അർജുനായുള്ള തിരച്ചിൽ തുടരും; ഡ്രഡ്ജ്ർ തിങ്കളാഴ്ച എത്തും

ബെംഗളൂരു: അങ്കോള – ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. രാവിലെ 10 മണിക്ക് ദൗത്യം ആരംഭിക്കും. നാവിക സേനയിലേയും ഈശ്വർ മാൽപെ സംഘത്തിലെയും മുങ്ങൽ വിദഗ്ധർ നദിയിൽ മുങ്ങി പരിശോധന നടത്തും.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ അർജുൻ്റെ വാഹനത്തിൻ്റെ ഹൈഡ്രോളിക്ക് ജാക്കിയും മരത്തടി കെട്ടാൻ ഉപയോഗിച്ച കയറും കണ്ടെത്തിയിരുന്നു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും പത്ത് മണിയോടെ പരിശോധനയ്ക്ക് എത്തും. സ്വാതന്ത്ര്യ ദിന പരിപാടികളായതിനാൽ ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല. രക്ഷാദൗത്യത്തിനായുള്ള ഡ്രഡ്ജർ ഗോവയിൽ നിന്ന് ‍‍ജലമാർ​ഗം തിങ്കളാഴ്ചയോടെ മണ്ണിടിച്ചിൽ മേഖലയിലേക്ക് എത്തിക്കും. ഇതിന് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്. ഈ തുക കർണാടക സർക്കാർ വഹിക്കും. ഡ്രഡ്ജർ എത്തിക്കുന്നതോടെ ​ഗം​ഗാവലി ​പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കംചെയ്ത് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഗോവയിലെ മണ്ഡോവി നദിയിലൂടെ കൊണ്ടുവരുന്ന ഡ്രഡ്ജർ ​ഗം​ഗാവലി പുഴയിലേക്ക് എത്തിക്കണമെങ്കിൽ രണ്ട് പാലങ്ങൾ കടക്കണം. അതിനാൽ പാലങ്ങൾക്കടിയിലൂടെ ഡ്രഡ്ജർ സുഗമമായി കടന്നുപോകാനുള്ള സജ്ജീകരണവും ഒരുക്കേണ്ടതുണ്ട്.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun to continue today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *