ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം

ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടം. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയായിരുന്നു മണ്ണിടിച്ചിലിൽ കാണാതായിരുന്നത്. ഇതിൽ അർജുൻ ഓടിച്ച ലോറിയും, ക്യാബിനിൽ മൃതദേഹ ഭാഗവും ബുധനാഴ്ച കണ്ടെത്തിയിരുന്നു.

മറ്റ്‌ രണ്ടു പേരായ ലോകേഷിനും ജഗന്നാഥനുംവേണ്ടി തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ഇരുവരേയും ജീവനോടെ കണ്ടെത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഷിരൂര്‍ ദൗത്യത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ. സി. വേണുഗോപാൽ എം പി രംഗത്തെത്തി. പലതരത്തിലുള്ള വിമർശനങ്ങള്‍ വന്നിരുന്നു. രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നാണ് അർജുന് വേണ്ടി കർണാടക സർക്കാർ നടത്തിയതെന്നും കെ. സി. വേണുഗോപാൽ അഭിനന്ദിച്ചു.

TAGS: KARNATAKA | SHIRUR LANDSLIDE
SUMMARY: Rescue mission in Shirur to continue tomorrow

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *