വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിനത്തിലേക്ക്, ചാലിയാറിൽ വ്യാപക തിരച്ചിൽ

വയനാട് ഉരുൾപൊട്ടൽ; തിരച്ചിൽ ഏഴാം ദിനത്തിലേക്ക്, ചാലിയാറിൽ വ്യാപക തിരച്ചിൽ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. സിഗ്നലുകൾ മനുഷ്യശരീരത്തിന്റേതാകാമെന്നാണ് ഇപ്പോഴത്തെ സംശയം. ഡോഗ് സ്ക്വാഡിനെ എത്തിച്ചാകും പരിശോധന നടത്തുക.

മൃതദേഹങ്ങൾ ഒഴുകിയെത്തിയ ചാലിയാറിൽ ഇന്നും വ്യാപക തിരച്ചിലിന് ദൗത്യസംഘം. ശരീര ഭാഗങ്ങൾ ഉൾപ്പടെ ചാലിയാറിൽ നിന്ന് ഇതുവരെ 233 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 26 ശരീരഭാഗങ്ങളുമാണ്. വനമേഖല കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് ഡ്രോണുകളും ഹെലികോപ്റ്ററും എത്തും. വിവിധ സേനകൾക്കൊപ്പം ദൗത്യത്തിൽ ആയിരത്തോളം സന്നദ്ധപ്രവർത്തകരാണ് പങ്കെടുക്കുന്നത്. ഉൾപൊട്ടലിൽ മരണസംഖ്യ 359 ആയി.

തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹം സർവമതപ്രാർത്ഥനയോടെ പുത്തുമലയിൽ ഇന്നലെ രാത്രിയോടെ സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളം ഭൂമിയിലാണ് സംസ്‌കാരം നടന്നത്.

TAGS: WAYANAD | LANDSLIDE
SUMMARY: Wayanad Landslide rescue operations in 7th day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *