ഉരുൾപൊട്ടൽ; ഇന്ന് ചാലിയാർ കേന്ദ്രീകരിച്ച് പരിശോധന, കണ്ടെത്താനുള്ളത് 200ലേറെ പേരെ

ഉരുൾപൊട്ടൽ; ഇന്ന് ചാലിയാർ കേന്ദ്രീകരിച്ച് പരിശോധന, കണ്ടെത്താനുള്ളത് 200ലേറെ പേരെ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 200ലേറെ പേരെ. തിരച്ചിലിന്റെ ആറാംദിനമായ ഇന്ന് ചാലിയാർ കേന്ദ്രീകരിച്ച് വിശദ പരിശോധന നടത്തും. ഇന്നലെ കണ്ടെത്തിയത് 14 മൃതദേഹങ്ങളാണ്. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യം അറിയാന്‍ ഐബോഡ് സംവിധാനം അടക്കം ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. ഇതുവരെ മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ വ്യാപക പരിശോധന തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ ബോട്ട് ഇറക്കുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പുഴയിലിറങ്ങിയും ചെറുതോണികളിലും തിരച്ചിൽ നടത്തും. നിലമ്പൂരില്‍ നിന്ന് ഇതുവരെ കിട്ടിയത് 73 മൃതദേഹവും 131 ശരീരഭാഗങ്ങളുമാണ്. തിരച്ചില്‍ നാളെയും തുടരും.

നിലമ്പൂര്‍ മാച്ചിക്കയി, ഇരുട്ടുകുത്തി, അമ്പുട്ടാന്‍ പെട്ടി, തൊടിമുട്ടി, നീര്‍പുഴമുക്കം എന്നിവടങ്ങളില്‍ നിന്നായി 16 മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. നാല് ദിവസത്തെ തിരച്ചിലില്‍ ചാലിയാറില്‍ നിന്ന് കണ്ടെത്തിയത് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 34 മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വയനാട്ടിലേക്ക് കൊണ്ടുപോയി. ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മണ്‍തിട്ടകളില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സൈന്യത്തിന്റയും പോലീസിന്റെയും ഹെലികോപ്റ്ററും ഡ്രോണും തിരച്ചിലിന് സ്ഥലത്തുണ്ട്.

TAGS: WAYANAD | LANDSLIDE
SUMMARY: Rescue operation in wayanad landslide to continue today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *