മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; ഹെലികോപ്റ്ററില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; ഹെലികോപ്റ്ററില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനം ശക്തമാക്കി അധികൃതർ. ഹെലികോപ്റ്ററില്‍ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു. തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടലില്‍ വൻതോതില്‍ മണ്ണ് വന്ന് അടിഞ്ഞതിനാല്‍ ചവിട്ടുമ്പോൾ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്.

ഹെലികോപ്റ്റല്‍ ഉപയോഗിച്ച്‌ ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഭീകരമായ കാഴ്ചകളാണ് മുണ്ടക്കൈയിലെ ദുരന്ത ഭൂമിയില്‍ നിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോള്‍ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്.

മന്ത്രിമാരടക്കം രക്ഷാപ്രവർത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ. രാജൻ തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയും ഗവർണറും ഇന്ന് വയനാട്ടിലെത്തും. 166 പേർ മരിച്ചതായാണ് ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികള്‍ വേഗത്തിലാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനും അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്.

TAGS : WAYANAD LANDSLIDE | RESCUE | HELICOPTER | FOOD
SUMMARY : Rescue operation intensified in Mundakai; Food kits were delivered by helicopter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *