സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനുമായി ക്രൂ 9 ബഹിരാകാശത്തേക്ക്

സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനുമായി ക്രൂ 9 ബഹിരാകാശത്തേക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്‌പേസ് എക്‌സ് ദൗത്യത്തിന് തുടക്കം. സ്പേസ് എക്സിന്റെ ക്രൂ 9 വിജയകരമായി വിക്ഷേപിച്ചു. ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തിലെ യന്ത്ര തകരാറുമൂലമാണ് ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയത്.

ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍ നിന്നാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ആണ് ക്രൂ 9 പേടകവുമായി ബഹിരാകാശത്തേക്ക് തിരിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമാണ് നിലവില്‍ പേടകത്തിലുള്ളത്.

ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനറില്‍ വില്‍മോറും സുനിതയും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിമായിരുന്നു നിശ്ചയിച്ചിരുന്നത്. സഞ്ചാരത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പേടകത്തിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ തകരാറുകള്‍ കണ്ടത്തിയിരുന്നു. പേടകത്തിന്റെ 28 ത്രസ്റ്ററുകളില്‍ (ദിശ മാറ്റാന്‍ സഹായിക്കുന്ന ചെറിയ റോക്കറ്റ്) അഞ്ചെണ്ണം തകരാറിലായിരുന്നു. ഇത് ഹീലിയത്തിന്റെ ചോര്‍ച്ചയിലേക്കു നയിക്കുകയായിരുന്നു.

സുനിതയെയും വില്‍മോറിനെയും സ്റ്റാര്‍ലൈനറില്‍ തിരിച്ചുകൊണ്ടുവരുന്നത് ഏറെ ദുഷ്‌കരമാണെന്ന് നാസ വിലയിരുത്തിയതിനെത്തുടര്‍ന്ന് സ്റ്റാര്‍ലൈനര്‍ തനിച്ച് ഭൂമിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

TAGS: WORLD | NASA
SUMMARY: Sunita Williams’ rescue mission begins, SpaceX Crew-9 successfully launches with two NASA astronauts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *