കുഴല്‍ക്കിണറില്‍ വീണിട്ട് 24 മണിക്കൂര്‍; മൂന്ന് വയസുകാരിക്കായി രക്ഷാദൗത്യം പുരോഗമിക്കുന്നു

കുഴല്‍ക്കിണറില്‍ വീണിട്ട് 24 മണിക്കൂര്‍; മൂന്ന് വയസുകാരിക്കായി രക്ഷാദൗത്യം പുരോഗമിക്കുന്നു

രാജസ്ഥാൻ: കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിവസവും പുരോഗമിക്കുന്നു. രാജസ്ഥാനിലെ കോട്‌പുട്‌ലിയിലെ കിരാത്പുർ ഗ്രാമത്തിലാണ് ചേതനയെന്ന പെൺകുട്ടി 700 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.

കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ദേശീയ ദുരന്ത നിവാരണസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതീക്ഷയുണ്ടെന്ന് സബ്‌ഡിവിഷണല്‍ മജിസ്ട്രേറ്റ് ബ്രജേഷ് ചൗധരി പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴുള്ളതിന്‍റെ താഴെയായി റിങ്ങ് സ്ഥാപിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉടന്‍ കുട്ടിയെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പ്രശ്‌നമില്ലെന്നും ചൗധരി വ്യക്തമാക്കി.

നിലവിൽ കിണറിന് ചുറ്റുമുള്ള മണ്ണാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. മണ്ണിന് ഈര്‍പ്പം ഉള്ളതിനാല്‍ കൂടുതല്‍ കുഴിക്കുന്നത് ശ്രമകരമാണ്. കുട്ടിക്ക് ചുറ്റും ധാരാളം നനവുള്ള മണ്ണുണ്ട്. കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറ്റിനുള്ളിലേക്ക് ഓക്‌സിജന്‍ നിരന്തരം എത്തിക്കുന്നുമുണ്ട്.

TAGS: NATIONAL | BOREWELL
SUMMARY: Three year old fallen into borewell pit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *