ഉരുൾപൊട്ടൽ; മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

ഉരുൾപൊട്ടൽ; മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. 359 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്നും ഇതുവരെ കണ്ടെടുത്തത്. ഉരുൾപൊട്ടലിന്റെ ആറാം ദിനവും വിശ്രമമില്ലാതെയാണ് ദുരന്തമേഖലയിൽ സൈന്യവും പോലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യം നടത്തിയത്.

മണ്ണിനടിയിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് ചാലിയാറിലും വിശദമായ പരിശോധന നടത്തിയിരുന്നു. ചാലിയാർ പുഴയിലും സമീപത്തെ വനത്തിലുമായാണ് തിരച്ചിൽ നടത്തിയത്. ഇതുവരെ പുഴയിൽ നിന്ന് 209 ആണ് ശരീരങ്ങൾ കണ്ടെടുത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മുങ്ങൽ വിദഗ്ധരുടേയും പ്രദേശവാസികളുടേയും സഹായത്തോടെയാണ് പുഴയിലെ പരിശോധന നടത്തിയത്.

TAGS: WAYANAD | LANDSLIDE
SUMMARY: Rescue operation for wayanad landslide ends for today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *