ഉരുൾപൊട്ടൽ; ഐബോഡ് പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തി

ഉരുൾപൊട്ടൽ; ഐബോഡ് പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ഐബോഡ് ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തി. മനുഷ്യ ശരീരം ആകാൻ സാധ്യതയെന്നാണ് നി​ഗമനം. ബെയ്‌ലി പാലത്തിനു സമീപമാണ് സ്പോട്ടുകൾ കണ്ടെത്തിയത്. ചൂരൽമല കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

സംശയമുള്ള മറ്റു സ്പോട്ടുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വീണ്ടും പരിശോധന നടത്തും. സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടത്തിയിരുന്നത്. 359 പേരുടെ ജീവനാണ് ​ദുരന്തത്തിൽ ഇതുവരെ പൊലിഞ്ഞത്. ദുരന്തത്തിന്റെ ആറാം ദിനവും ദുരന്തമേഖലയിൽ സൈന്യവും പോലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും വിശ്രമമില്ലാതെയാണ് രക്ഷാദൗത്യം നടത്തിയത്.

ഇന്ന് ചാലിയാറിലും വിശദമായ പരിശോധന നടത്തിയിരുന്നു. ചാലിയാർ പുഴയിലും സമീപത്തെ വനത്തിലുമായാണ് തിരച്ചിൽ നടത്തിയത്. ഇത് വരെ പുഴയിൽ നിന്ന് 209 ശരീരങ്ങളാണ് കണ്ടെടുത്തത്. മുങ്ങൽ വിദഗ്ധരുടേയും പ്രദേശവാസികളുടേയും സഹായത്തോടെയാണ് പുഴയിലെ പരിശോധന നടത്തിയത്.

TAGS: WAYANAD | LANDSLIDE
SUMMARY: Two spots found out in i board search in wayanad landslide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *