രക്ഷാപ്രവര്‍ത്തനമെന്ന പ്രസ്താവന; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

രക്ഷാപ്രവര്‍ത്തനമെന്ന പ്രസ്താവന; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം കോടതി. നവകേരള സദസിനിടെ മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവർത്തനമെന്ന വിവാദ പ്രസ്താവനക്ക് എതിരെ കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സിജെഎം കോടിയാണ് അന്വേഷണ ഉത്തരവിട്ടത്. എറണാകുളം സെൻട്രൽ പോലീസിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ നവംബറില്‍ നവകേരള സദസിന് ഇടയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. നവകേരള സദസിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ അടക്കമുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനമാണെന്നായിരുന്നു മുഖ്യമന്ത്രി പിന്നീട് വിശേഷിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ സ്വകാര്യ പരാതിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന നിലയില്‍  തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന് പരാതിയിൽ പറയുന്നു.
<BR>
TAGS :  PINARAYI VIJAYAN | YOUTH CONGRESS
SUMMARY : Rescue Operation statement, The court ordered an inquiry against the Chief Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *