മണ്ണിടിച്ചിൽ; എട്ടാം ദിനവും അർജുന് വേണ്ടിയുള്ള തിരച്ചിൽ വിഫലം

മണ്ണിടിച്ചിൽ; എട്ടാം ദിനവും അർജുന് വേണ്ടിയുള്ള തിരച്ചിൽ വിഫലം

ബെംഗളൂരു: ഉത്തര കന്നഡയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാംദിവസം പിന്നിടുമ്പോഴും വിഫലം. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ​ഗം​ഗാവലി പുഴയിൽ സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് മുങ്ങൽ വിദ​ഗ്ദരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും കനത്ത മഴയിൽ നീരൊഴുക്ക് വർധിച്ചതോടെ പുഴയിലെ തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു.

തീരത്തോട് ചേർന്ന് മണ്ണിടിഞ്ഞ് കൂടികിടക്കുന്ന മൺകൂനകൾ ഒഴുക്കി കളയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിവന്നിരുന്നത്. ആഴത്തിൽ തുരന്നുള്ള പരിശോധനയ്ക്കായി ബോറിങ് യന്ത്രവും എത്തിച്ചിരുന്നു.

ഇതിനിടെ അർജുന്റെ ലോറി ഷിരൂരിലെ അപകടസ്ഥലത്തേക്ക് പോകുന്ന വിഡിയോ ദൃശ്യങ്ങൾ ലഭിച്ചതായി കർണാടക പോലീസ് അറിയിച്ചു.

കന്യാകുമാരി- പനവേൽ ദേശീയപാത 66ൽ മംഗളൂരു- ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. ലോറിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്പി എം. നാരായണ പറഞ്ഞു. അർജുൻ സഞ്ചരിച്ച ലോറി അപകടസ്ഥലത്തേക്ക് എത്തിയോ എന്ന് ഉറപ്പാക്കാനാണ് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചത്.

TAGS: ARJUN | LANDSLIDE
SUMMARY: Rescue operation for arjun gives no hope for the eight day also

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *