തെലങ്കാന തുരങ്ക അപകടം; രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ തെർമോസ് കട്ടർ എത്തിച്ചു

തെലങ്കാന തുരങ്ക അപകടം; രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ തെർമോസ് കട്ടർ എത്തിച്ചു

തെലങ്കാന: തെലങ്കാന തുരങ്ക അപകടത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. വ്യാഴാഴ്ച വൈകീട്ടോടെ തിരച്ചിലിനായി തെർമോസ് കട്ടർ എത്തിച്ചു. തെലങ്കാനയിലെ നാഗർ കൂർണിലിലെ ശ്രീശൈലം ഇടതുകര കനാൽ ടണൽ തകർന്നാണ് അപകടമുണ്ടായത്. നിലവിൽ എട്ടോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്ന ഇരുമ്പും ഉരുക്കും മുറിച്ചു മാറ്റുന്നതിനായി അത്യാധുനിക കട്ടറുകൾ ആണ് എത്തിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനം ഊർജിതമായതോടെ എൻജിആർഐയുടെ സംഘം 10 മീറ്റർ വരെ ആഴത്തിൽ പരിശോധന നടത്താൻ കഴിയുന്ന 200 മെഗാ ഹെൽട്‌സിന്റെ ഗ്രൗണ്ട് പ്രോബിങ് റഡാറിൽ തുരങ്കത്തിനുള്ളിൽ എത്തിച്ചു. അടിഞ്ഞുകൂടിയ ചെളി തുരങ്കത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്ന് ജലം ഒഴിവാക്കുന്നത് ഏകദേശം പൂർത്തിയായി എന്നാണ് വിവരം. ഫെബ്രുവരി 25 നാണ് അപകടം നടന്നത്. മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു.

TAGS: NATIONAL |  TELANGANA
SUMMARY: Telangana tunnel collapse, Rescue teams stare at 10,000 cubic meters of mud challenge

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *