സർക്കാർ കരാറുകളിൽ സംവരണം; ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായി ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ

സർക്കാർ കരാറുകളിൽ സംവരണം; ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യമായി ലഭിക്കുമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: സർക്കാർ കരാറുകളിലെ സംവരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തുല്യ അവകാശമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. നിർമ്മാണ കരാറുകളിൽ സംവരണം മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെടിപിപി നിയമത്തിൽ ഭേദ​ഗതി വരുത്താൻ കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ഡി.കെ. ശിവകുമാർ രംഗത്തെത്തിയിരിക്കുന്നത്. സംവരണം ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാ​ഗങ്ങൾക്കും നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ക്രിസ്ത്യാനികൾ, ജൈനർ, പാഴ്സികൾ, സിഖുകാർ എന്നിവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് സംവരണം ലഭിക്കുമെന്ന് ഡി. കെ. പറഞ്ഞു. പട്ടികജാതി-പട്ടികവർ​ഗ വിഭാ​ഗങ്ങൾക്ക് നിർമ്മാണ കരാറുകളിൽ സംവരണം നൽകാനുള്ള നിയമഭേദ​ഗതി നടത്തിയതും ശിവകുമാർ ചൂണ്ടിക്കാണിച്ചു.

2 കോടി രൂപയിൽ താഴെയുള്ള പദ്ധതികൾക്കാണ് സംവരണം ബാധകമാകുകയെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ പദ്ധതികൾക്ക് സംവരണം ബാധകമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA
SUMMARY: Reservation applicae for all those eligibles, says dk

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *