റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു : സ്കൂൾ പരിസരത്തെ വൈദ്യുതലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചിക്കമഗളൂരു കാഡുർ കുപ്പാളിലെ മൊറാർജി റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയും ഹുല്ലഹള്ളി സ്വദേശിയുമായ ആകാശ് (13) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്ന ആകാശ് മരത്തിൽ കയറുന്നതിനിടെ അബദ്ധത്തിൽ മരത്തോട് ചേർന്ന് തൂങ്ങിക്കിടന്ന വൈദ്യുതി ലൈനിൽ തൊടുകയായിരുന്നു. ഷോക്കേറ്റു വീണതിനെ തുടർന്ന് സ്‌കൂൾ ജീവനക്കാർ കടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സ്കൂളിലെത്തി പ്രതിഷേധിച്ചു. മുൻ എം.എൽ.എ. വൈ.എസ്.വി. ദത്തയും സ്കൂളിലെത്തി സാമൂഹികക്ഷേമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് സാമൂഹികക്ഷേമവകുപ്പ് നഷ്ടപരിഹാരമായി  അഞ്ചുലക്ഷം രൂപ അനുവദിച്ചു.

സംഭവത്തെത്തുടർന്ന് ഇൻചാർജ് പ്രിൻസിപ്പൽ ടി.ധനരാജ് ഉൾപ്പെടെ സ്കൂളിലെ എട്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
<br>
TAGS : KARNATAKA | CHIKKAMAGALURU NEWS
SUMMARY : Residential school student died due to electric shock

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *