മലിനജലം കുടിച്ച സ്കൂൾ കുട്ടികൾക്ക് ചർമത്തിൽ അണുബാധ

മലിനജലം കുടിച്ച സ്കൂൾ കുട്ടികൾക്ക് ചർമത്തിൽ അണുബാധ

ബെംഗളൂരു: മലിനജലം കുടിച്ച റെസിഡൻഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ചർമത്തിൽ അണുബാധ. ചാമരാജ്നഗർ ഹനൂർ രാമപുരയിലെ അംബേദ്കർ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് അണുബാധ റിപ്പോർട്ട്‌ ചെയ്തത്. ചില വിദ്യാർഥികളുടെ ചർമത്തിൽ മുഴുവൻ ചുണങ്ങുകളുണ്ട്. ചിലർക്ക് അമിതമായ ചൊറിച്ചിൽ അനുഭവപ്പെട്ടു. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.

ഹോസ്റ്റലിൽ നിലവിൽ 24 വിദ്യാർഥികളാണുള്ളത്. ഇതിൽ 12 പേർക്ക് ചർമ്മത്തിൽ അണുബാധയുണ്ടായിട്ടുണ്ട്. സംഭവത്തെത്തുടർന്ന്, രക്ഷിതാക്കളും റൈത സംഘ് പ്രവർത്തകരും സ്കൂൾ ഉപരോധിച്ചു. വാട്ടർ ടാങ്കുകൾ പരിശോധിച്ചപ്പോൾ വെള്ളത്തിൽ പായൽ വളർച്ച കണ്ടെത്തിയതായും രക്ഷിതാക്കൾ ആരോപിച്ചു. സ്കൂൾ ടാങ്കറിൽ നിന്നുള്ള വൃത്തിഹീനമായ വെള്ളം കുടിച്ചത് കാരണമാണ് വിദ്യാർഥികൾക്ക് അണുബാധ ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA
SUMMARY: Govt hostel students develop skin infection due to contaminated water

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *