ദസറ ആനകൾക്കൊപ്പം സെൽഫി എടുക്കുന്നത് വിലക്കണമെന്ന് ആവശ്യം

ദസറ ആനകൾക്കൊപ്പം സെൽഫി എടുക്കുന്നത് വിലക്കണമെന്ന് ആവശ്യം

ബെംഗളൂരു: ദസറ ആനകൾക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയോ സെൽഫി എടുക്കുകയോ ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യവുമായി മൈസൂരു- കുടക് എംപി യദുവീർ ചാമരാജ് കൃഷ്ണദത്ത ചാമരാജ വോഡയാര്‍. ഇത്തരം പ്രവൃത്തികൾ കാരണം ആനകളെ പരിശീലിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി അദ്ദേഹം പറഞ്ഞു.

അടുത്തിടെ ദസറ ആനകളായ കാഞ്ചനും ധനഞ്ജയനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ആളുകൾ കൂട്ടമായി ഫോട്ടോ എടുക്കാൻ എത്തിയതാണ് ആനകളെ പ്രകോപിപ്പിച്ചതെന്ന് എംപി പറഞ്ഞു. സംഭവം ഗൗരവമേറിയതാണെന്നും സുരക്ഷ വർധിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് എംപി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളിൽ ആനകൾക്കൊപ്പം ഫോട്ടോ എടുക്കുന്നത് നിലവിൽ വിലക്കാൻ സാധിക്കില്ല. എന്നാൽ ദസറ പരിശീലനം നടക്കുന്ന സ്ഥലത്തെത്തി ഇവയെ ആളുകൾ കാണുന്നതും വിലക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

TAGS: KARNATAKA | DASARA
SUMMARY: Yaduveer Wadiyar seeks prohibition on taking selfies, videos in front of Dasara elephants

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *