താമരശ്ശേരി ചുരത്തില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

അറ്റകുറ്റപ്പണികളുടെ ഭാഗമായി താമരശ്ശേരി ചുരത്തിൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഒക്ടോബർ 7 മുതല്‍ ഒക്ടോബർ 11 വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ താമരശ്ശേരി ഡി വൈ എസ്പിക്ക് നിർദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നല്‍കിയിട്ടുള്ളത്. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഒക്ടോബർ ഏഴു മുതല്‍ 11 വരെ 5 ദിവസങ്ങളില്‍ ഭാരം കയറ്റിയുള്ള വാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ദേശീയ പാത 766 ന്റെ ഭാഗമായ കോഴിക്കോട്- കൊല്ലങ്ങല്‍ റോഡില്‍ താമരശ്ശേരി ചുരത്തില്‍ 6, 7, 8 വളവുകളിലെ കുഴികള്‍ അടയ്ക്കുന്നതിനും രണ്ട്, നാല് വളവുകളിലെ താഴ്ന്നു പോയ ഇന്റർലോക്ക് കട്ടകള്‍ ഉയർത്തുന്നതിനുമുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ താമരശ്ശേരി ഡിവൈ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS : THAMARASSERI | HEAVY VEHICLE
SUMMARY : Restrictions on heavy vehicles at Thamarassery pass from October 7

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *