പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു

പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു. ജാലഹള്ളിയിൽ താമസിക്കുന്ന സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന രാജ്ദുലാരി സിൻഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30 ഓടെ ജാലഹള്ളിയിലെ എയർഫോഴ്‌സ് ഈസ്റ്റ്‌ റസിഡൻഷ്യൽ ക്യാമ്പിലെ കളിസ്ഥലത്ത് വെച്ചാണ് തെരുവുനായകൾ കൂട്ടത്തോടെ രാജ്ദുലാരിയെ ആക്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഗംഗമ്മ ഗുഡി പോലീസ് കേസെടുത്തു. പ്രദേശത്ത് തെരുവുനായയുടെ ആക്രമണം വർധിച്ചുവരികയാണെന്ന് നാട്ടുകാർ ആരോപിച്ചു. പലതവണ ബിബിഎംപിയിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.

TAGS: KARNATAKA | STRAY DOG ATTACK
SUMMARY: 76-year-old woman on morning walk dies after pack of stray dogs attacks her in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *