കർണാടകയിൽ ആദ്യമായി അന്തസായി മരിക്കാനുള്ള അവകാശം നേടി കരിബസമ്മ

കർണാടകയിൽ ആദ്യമായി അന്തസായി മരിക്കാനുള്ള അവകാശം നേടി കരിബസമ്മ

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി അന്തസായി മരിക്കാനുള്ള അവകാശം നേടി എച്ച്.ബി. കരിബസമ്മ. 24 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് കരിബസമ്മയെന്ന 85കാരി ഈ അവകാശം നേടിയെടുത്തത്. സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനാവില്ലെന്ന് ഉറപ്പുള്ള നിത്യരോഗികൾക്കായാണ് കർണാടക സർക്കാർ ഇത്തരമൊരു നയം നടപ്പാക്കിയത്. മുപ്പത് വർഷത്തിലേറെയായി ശരീരത്തിലെ ഡിസ്ക് തെറ്റി അവശനിലയിലാണ് റിട്ടയർഡ് അധ്യാപികയായ കരിബസമ്മ. അടുത്തിടെ ക്യാൻസറും സ്ഥിരീകരിച്ചിരുന്നു.

ഇതേതുടർന്നാണ് അന്തസായി തനിക്ക് മരിക്കാനുള്ള അവകാശം സർക്കാർ നൽകണമെന്ന ആവശ്യവുമായി ഇവർ മുമ്പോട്ട് വന്നത്. മരിക്കാനുള്ള അവകാശം തനിക്ക് ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സുപ്രീം കോടതിക്കും ഇവർ കത്തുകളയച്ചിരുന്നു. പാസിവ് യൂഥനേഷ്യ നിയമവിധേയമാക്കിയ 2018ലെ സുപ്രീം കോടതി ഉത്തരവ് കരിബസമ്മയ്ക്ക് ആശ്വാസം ആയിരുന്നെങ്കിലും സംസ്ഥാന സർക്കാർ ഇവരുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ ജനുവരി 30നാണ് കർണാടക സ്വയം മരിക്കാനുള്ള തീരുമാനം എടുക്കാൻ വ്യക്തികൾക്ക് അനുമതി നൽകുന്ന നയം നടപ്പാക്കുന്നതിനുള്ള സർക്കുലർ പുറപ്പെടുവിക്കുന്നത്. നിലവിൽ അന്ത്യ യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് കരിബസമ്മ.

 

TAGS: RIGHT TO DIE
SUMMARY: Retired teacher hopes to be Karnataka’s 1st beneficiary of right to die with dignity

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *