ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് കീഴടങ്ങാൻ നിർദേശിച്ച് രേവണ്ണ

ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് കീഴടങ്ങാൻ നിർദേശിച്ച് രേവണ്ണ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയോട് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ നിർദേശിച്ച് പിതാവ് എച്ച്ഡി രേവണ്ണയും അഭിഭാഷകനും.

പ്രജ്വൽ ഉടൻ ബെംഗളൂരുവിലെത്തി കേസന്വേഷിക്കുന്ന കർണാടക പോലീസിൻ്റെ എസ്ഐടി സംഘത്തിന് മുന്നിൽ കീഴടങ്ങാൻ സാധ്യതയുള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ​ഗോവയിലേക്കോ മം​ഗളൂരുവിലേക്കോ പ്രജ്വൽ രക്ഷപ്പെടാതിരിക്കുന്നതിനായ് എസ്ഐടിയുടെ ഒരു സംഘം ബെംഗളൂരു വിമാനത്താവളത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്.

പ്രജ്വൽ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ടതായും ജർമ്മനിയിൽ ഉണ്ടെന്നും സൂചനകൾ പുറത്തുവന്നിരുന്നു. പ്രജ്വലിനെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെ സഹായം തേടി കർണാടക സർക്കാർ സിബിഐയേ സമീപിക്കുകയും ചെയ്തിരുന്നു.

അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവിൽ പാർപ്പിച്ച കേസിൽ എച്ച്ഡി രേവണ്ണയെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ രേവണ്ണയെ മെയ് 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *