ഉത്സവത്തിനിടെ വീണ്ടും വിപ്ലവഗാനം; ഗായകൻ അലോഷിക്കെതിരെ പരാതി നല്‍കി

ഉത്സവത്തിനിടെ വീണ്ടും വിപ്ലവഗാനം; ഗായകൻ അലോഷിക്കെതിരെ പരാതി നല്‍കി

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ വീണ്ടും വിപ്ലവഗാനം ആലപിച്ച്‌ ഗസല്‍ ഗായകനായ അലോഷി ആദം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്‌ നടത്തിയ ഗസല്‍ പരിപാടിയാണ് വിവാദത്തിലായത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി.

വിപ്ലവഗാനം പാടുമ്പോൾ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഏഴാം തീയതി ക്ഷേത്രത്തില്‍ ഒരു ഗസല്‍ പ്രോഗ്രാം നടക്കാന്‍ പോകുന്നുവെന്നും അതില്‍ വിപ്ലവഗാനം ആലപിക്കാന്‍ സാധ്യത ഉണ്ടെന്നും കാണിച്ച്‌ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് എസ്പി ഉറപ്പുനല്‍കിയിരുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വിപ്ലവഗാനം ആലപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കടക്കല്‍ പോലീസ് അലോഷിക്കെതിരെ കേസെടുത്തിരുന്നു.

TAGS : LATEST NEWS
SUMMARY : Revolutionary song again during festival; Complaint filed against singer Aloshi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *