കണ്ണൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം വഴി തിരിച്ചു വിട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.30-ന് റിയാദിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചു വിട്ടത്.
ശക്തമായ കാറ്റും മഴയും ഉണ്ടായതിനാലാണ് റൺവേയിൽ വിമാനമിറക്കാൻ കഴിയാതെ വന്നത്. കാലാവസ്ഥ അനുകൂലമായ ശേഷം രാത്രി വൈകി തിരികെ കണ്ണൂരിലെത്തി. വെള്ളിയാഴ്ച രാത്രി എട്ടിന് കണ്ണൂരിൽ എത്തേണ്ട ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും മണിക്കൂറുകളോളം വൈകി.

Posted inKERALA LATEST NEWS
