ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

ആര്‍.എല്‍.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ മോഹിനിയാട്ട നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്.സി/എസ്.ടി. കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സത്യഭാമ കോടതിയെ അറിയിച്ചു. കറുത്തകുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ്.സി/എസ്.ടി വകുപ്പിന്റെ പരിധിയില്‍ വരുമെന്നും വടക്കേ ഇന്ത്യയില്‍ വെളുത്ത ആളുകളും എസ്.സി/എസ്.ടി വിഭാഗത്തിലുണ്ടെന്നും സത്യഭാമയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആളൂര്‍ വ്യക്തമാക്കി. വിവാദത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ നഷ്ടമായെന്നും ജീവിതമാര്‍ഗം വഴിമുട്ടിയെന്നും കോടതിയില്‍ അറിയിച്ചു.

സത്യഭാമയുടെ ജാമ്യ ഹര്‍ജിയെ ആര്‍.എല്‍.വി. രാമകൃഷ്ണനും പ്രോസിക്യൂഷനും എതിര്‍ത്തു. പറഞ്ഞ വാക്കുകളില്‍ സത്യഭാമ ഉറച്ചുനില്‍ക്കുകയും വിവാദമായതിനു ശേഷവും മാധ്യമങ്ങളിലൂടെയും മറ്റും സമാനമായ പ്രതികരണം ആവര്‍ത്തിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.


TAGS: SATHYABHAMA| RLV RAMAKRISHNAN|
SUMMARY: RLV Ramakrishnan insult case; Bail for Satyabhama

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *