തമിഴ്നാട്ടില്‍ വാഹനാപകടം; മലയാളികളായ യുവാവും മകനും മരിച്ചു

തമിഴ്നാട്ടില്‍ വാഹനാപകടം; മലയാളികളായ യുവാവും മകനും മരിച്ചു

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. ഉദുമല്‍പേട്ട – ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂർ ബെെപ്പാസിലാണ് അപകടം നടന്നത്. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പറമ്പിൽ പൂളാങ്കുണ്ടില്‍ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണ് മരിച്ചത്.

റോഡില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ കയറുകയായിരുന്നു. ഭാര്യ ഫാത്തിമ സുഹറ (23) മകള്‍ ഐസല്‍ മഫറ(രണ്ടര) എന്നിവർ ഗുരുതര പരിക്കുകളോടെ ഉദുമല്‍പേട്ട സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. കാവനൂർ ഇരുവേറ്റിയില്‍ മദ്രസാദ്ധ്യാപകനായ സദഖത്തുള്ള തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്ക് തിരിച്ചത്.

പകല്‍ മൂന്നരയോടെയായിരുന്നു അപകടം. സ്വാമിനാഥപുരം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിനുപയോഗിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പഴനി സർക്കാർ ആശുപത്രി മോർച്ചയിലാണ്.

TAGS : ACCIDENT
SUMMARY : Road accident in Tamil Nadu; Malayali man and his son die

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *