ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് മലയാളി യുവാക്കള്‍ വാഹനമിടിച്ച് മരിച്ചു. തിരൂര്‍ പയ്യനങ്ങാടി മച്ചിന്‍ച്ചേരി ഹൗസില്‍ കബീര്‍ – അസ്‌നത്ത് ദമ്പതികളുടെ മകന്‍ ജംഷി (23), പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഹൗസിൽ ഇബ്രാഹിം സുലൈഖ ദമ്പതികളുടെ മകൻ ബിൻഷാദ് എം (25) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ധര്‍മ്മപുരി പാലക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്.

ബെംഗളൂരുവില്‍ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിയാണ് ജംഷി. ബിന്‍ഷാദ് ബെംഗളൂരുവില്‍ നഴ്‌സായി ജോലിചെയ്യുകയാണ്. 2 ബൈക്കുകളിലായി കൂട്ടുകാരോടെപ്പം നാട്ടിലേക്ക് തിരിക്കുകയായിരുന്നു ഇരുവരും. യാത്രക്കിടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി ചായക്കുടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ ഫോര്‍ച്യൂണര്‍ കാര്‍ ഇരുവരേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് ഇരുവരുടേയും ബന്ധുക്കള്‍ ധര്‍മ്മപുരിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ധര്‍മ്മപുരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

<BR>
TAGS : ACCIDENT | TAMILNADU,
SUMMARY : Road accident near Dharmapuri; Two Malayali youths died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *