വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ റോഡ് ഷോ

വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ റോഡ് ഷോ

വയനാട്: വയനാട് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനായി ബെംഗളൂരു ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ റോഡ്ഷോകൾ സംഘടിപ്പിച്ചു. കേന്ദ്ര വിനോദസഞ്ചാര വകുപ്പും വയനാട് ടൂറിസം ഓർഗനൈസേഷനും(ഡബ്ല്യു.ടി.ഒ.) സംയുക്തമായാണ് ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളിൽ റോഡ്ഷോ നടത്തുന്നത്. ഹൈദാബാദിലും ചെന്നൈയിലും കഴിഞ്ഞ ദിവസങ്ങളിൽ പരിപാടി സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലെ റോഡ് ഷോ.

വയനാട്ടിലെ വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ കുറച്ചുകാലമായി നേരിടുന്ന മാന്ദ്യത്തെ മറികടക്കാൻ ഈ പരിപാടി സഹായിക്കുമെന്ന് ഇന്ത്യ ടൂറിസം റീജണൽ ഡയറക്ടർ വെങ്കിടേശൻ ദത്തറേയൻ പറഞ്ഞു. ഉരുൾപൊട്ടൽ ദുരിതം വിനോദസഞ്ചാരികൾക്കിടയിൽ സുരക്ഷ സംബന്ധിച്ച് ഏറെ തെറ്റിദ്ധാരണയുണ്ടാക്കിയതായി ഡബ്ല്യു.ടി.ഒ. സെക്രട്ടറി സി.പി. ഷൈലേഷ് പറഞ്ഞു. ഇത് മാറ്റുന്നതിന് റോഡ് ഷോ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ല്യു.ടി.ഒ. ഇതിന് മുമ്പും കേരളത്തിന് പുറത്ത് റോഡ് ഷോ നടത്തിയിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലുള്ള ഇന്ത്യ ടൂറിസവുമായി ചേർന്ന് പരിപാടി നടത്തുന്നത്.

TAGS: WAYANAD | TOURISM
SUMMARY: Roadshows organised in cities like Bengaluru to promote wayanad tourism

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *