ബോര്‍ഡ് വച്ച്‌ ആളെ കയറ്റാന്‍ അനുവാദമില്ല; ഹൈക്കോടതി റോബിന്‍ ബസ്‌ ഉടമയുടെ ഹര്‍ജി തള്ളി

ബോര്‍ഡ് വച്ച്‌ ആളെ കയറ്റാന്‍ അനുവാദമില്ല; ഹൈക്കോടതി റോബിന്‍ ബസ്‌ ഉടമയുടെ ഹര്‍ജി തള്ളി

കൊച്ചി: സര്‍ക്കാര്‍ നടപടിക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച്‌ ആളെ കയറ്റാന്‍ അനുവാദമില്ലെന്ന് പറഞ്ഞ കോടതി റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെ.എസ്.ആര്‍.ടി.സി. വാദം അംഗീകരിച്ചു.

ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം തങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അധികാരുമുണ്ടെന്നായിരുന്നു ഉടമയുടെ വാദം. ഈ വാദം ഉള്‍പ്പെടെയാണ് കോടതി തള്ളിയത്. റോബിന്‍ ബസ് പെര്‍മിറ്റ് ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടികള്‍. പിഴ അടയ്ക്കലും ബസ് പിടിച്ചെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ റോബിന്‍ ബസിനെതിരേ സര്‍ക്കാര്‍ നടപടികളുണ്ടായിരുന്നു. ഇതിനെതിരെ റോബിന്‍ ബസുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

TAGS :
SUMMARY : Carrying a person on board is not allowed; The High Court rejected the plea of ​​the Robin bus owner

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *