ജയ് ഷായ്ക്ക് പകരം ബിസിസിഐ സെക്രട്ടറിയാകാൻ  രോഹൻ ജെയ്റ്റ്‌ലി

ജയ് ഷായ്ക്ക് പകരം ബിസിസിഐ സെക്രട്ടറിയാകാൻ രോഹൻ ജെയ്റ്റ്‌ലി

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായി കായിക അതോറിറ്റികളിലൊന്നായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി സ്ഥാനത്തേക്ക് രോഹന്‍ ജയ്റ്റ്‌ലി എത്തിയേക്കും. ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുക്കാന്‍ ജയ് ഷാ ഈ മാസം ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും. പകരക്കാരനായി അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ എത്തുമെന്നാണ് സൂചന. ഇപ്പോഴത്തെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേയ്ക്ക് പകരം ജയ് ഷാ ഡിസംബര്‍ ഒന്ന് മുതല്‍ ഐസിസി മേധാവിയായി സ്ഥാനമേറ്റെടുക്കും.

2020ലാണ് രോഹന്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) പ്രസിഡന്റാണ്. 14 വര്‍ഷത്തോളം അരുണ്‍ ജയിറ്റ്‌ലി ആയിരുന്നു ഈ സ്ഥാനത്ത്. രോഹന്‍ പ്രസിഡന്റായിരിക്കെയാണ് പിതാവിന്റെ നാമത്തിലുള്ള ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പിന്റെ ഭാഗമായി അഞ്ച് മത്സരങ്ങള്‍ നടത്തിയത്. ബിസിസിഐ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ചരിത്രവും രോഹനുണ്ട്.
<BR>
TAGS : BCCI | ROHAN JAITLEY
SUMMARY : Rohan Jaitley is all set to replace Jai Shah as the BCCI Secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *