ആര്‍ എസ് എസ് നേതാവ് അശ്വിനി കുമാര്‍ വധം; 13 പ്രതികളെ വെറുതെ വിട്ടു

ആര്‍ എസ് എസ് നേതാവ് അശ്വിനി കുമാര്‍ വധം; 13 പ്രതികളെ വെറുതെ വിട്ടു

കണ്ണൂർ: അശ്വിനി കുമാർ വധക്കേസില്‍ 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ച കോടതി മറ്റ് പ്രതികളെയെല്ലാം വെറുതെവിടുകയായിരുന്നു. ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് മാത്രമാണ് കുറ്റക്കാരൻ എന്നാണ് തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയുടെ വിധി. ഇയാള്‍ക്കുള്ള ശിക്ഷ 14ന് വിധിക്കും.

2005 മാർച്ച്‌ പത്തിനായിരുന്നു സംഭവം നടന്നത്. കണ്ണൂരില്‍ നിന്ന് പേരാവൂരിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു അശ്വനികുമാർ. ഇരിട്ടി പയഞ്ചേരി മുക്കില്‍ എത്തിയപ്പോള്‍ ബസിന്റെ മുമ്പിലും പിറകിലും ബോംബേറുണ്ടായി. ഭീതിവിതച്ച്‌ ഇരച്ചെത്തിയ എൻഡിഎഫ് ക്രിമിനലുകള്‍ ബസില്‍ ഇരിക്കുകയായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊല്ലുകയായിരുന്നു.

കഠാരകൊണ്ട് കുത്തിയും വാളുകൊണ്ടു വെട്ടിയുമാണ് പ്രതികള്‍ ആക്രമണം നടത്തിയത്. എൻഡിഎഫ് ക്രിമിനലുകളില്‍ 4 പേർ ബസിനുള്ളിലും മറ്റുള്ളവർ ജീപ്പിലുമെത്തിയായിരുന്നു ആക്രമണം. കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമായിരുന്നും കേസിന്റെ വിചാരണ ആരംഭിച്ചത്. 2018ല്‍ തുടങ്ങിയ വിചാരണ ആറുവർഷത്തോളം നീണ്ടു. കൊല നടന്ന് 19 വർഷങ്ങള്‍ക്കൊടുവിലാണ് ഇന്ന് വിധി വന്നത്.

TAGS : ASHWINI KUMAR | MURDER CASE | ACCUSED
SUMMARY : RSS leader Ashwini Kumar killed; 13 accused were acquitted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *