‘രുധിരം’; ട്രെയിലര്‍ റിലീസ് ചെയ്തു

‘രുധിരം’; ട്രെയിലര്‍ റിലീസ് ചെയ്തു

തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും വിസ്‍മയിപ്പിച്ച സംവിധായകനുമായ രാജ് ബി ഷെട്ടി മലയാളത്തില്‍ ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ജിഷോ ലോണ്‍ ആൻറണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

സൈക്കോളജിക്കല്‍ സർവൈവല്‍ ത്രില്ലറായെത്തുന്ന ചിത്രം വേറിട്ട രീതിയിലുള്ളൊരു ദൃശ്യവിസ്മയം ആകുമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. രാജ് ബി ഷെട്ടിയുടേയും അപർണയുടേയും തികച്ചും വന്യമായ അഭിനയമുഹൂർത്തങ്ങളും ഗംഭീര ആക്ഷനും കൂടി ചിത്രത്തിലുണ്ടെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്.

ഒരു ഡോക്ടറുടെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷക മനംകവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ടയാളാണ്. മലയാളത്തില്‍ ‘ടർബോ’യിലും ‘കൊണ്ടലി’ലും അദ്ദേഹം മികച്ച വേഷങ്ങളില്‍ എത്തിയിരുന്നു.

TAGS : ENTERTAINMENT
SUMMARY : Rudhiram; The trailer has been released

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *