ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ വലതുവശത്തെ ലെയ്നിൽ സഞ്ചരിച്ച മാരുതി സുസുക്കി ബലേനോയ്ക്കാണ് തീപ്പിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ കാർ നിർത്തി ഉടൻ പുറത്തേക്കിറങ്ങി. ഇതോടെ വൻ അപകടം ഒഴിവായി.

ഫയർ ഫോഴ്‌സും ട്രാഫിക് പോലീസും സ്ഥലത്തെത്തി ഉടൻ ഫഫ്ലൈ ഓവറിലെ ഗതാഗതം നിയന്ത്രിച്ചു. ഇത് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു. മണിക്കൂറുകളോളം ഫ്ലൈഓവറിൽ ഗതാഗതം തടസപ്പെട്ടു. ഇതോടെ വൻ ഗതാഗതക്കുരുക്കാണ് റോഡിൽ അനുഭവപ്പെട്ടത്. ഫയർ എത്തിയാണ് തീയണച്ചത്. പിന്നീട് ട്രാഫിക് പോലീസ് സ്ഥലത്ത് നിന്നും കാറിന്റെ അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ ഹെബ്ബാൾ ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU | VEHICLE CATCHES FIRE
SUMMARY: Moving car goes up in flames at Hebbal flyover

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *