യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന് മൂന്നുദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മേയ് എട്ടാം തീയതി മുതല്‍ പത്താം തീയതി വരെയുള്ള ദിവസങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യന്‍ വിജയത്തെ അനുസ്മരിക്കുന്ന ആഘോഷദിനങ്ങള്‍ ആയതിനാലാണ് ഈ ദിവസങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

യുക്രൈനില്‍ സമാധാന കരാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ യുഎസ് പ്രസിഡൻ്റെ ഡോണൾഡ് ട്രംപ് ശക്തമാക്കുന്നതിനിടെയാണ് വെടിനിർത്തൽ പ്രഖ്യാപനം.

മെയ് 9ന് റഷ്യ രണ്ടാം ലോക മഹായുദ്ധത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപനം. താൽക്കാലിക വെടിനിർത്തലിൽ കീവും ഒപ്പം ചേരണമെന്നാണ് ക്രെംലിൻ സആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം യുക്രൈന്‍ വെടിനിർത്തൽ ലംഘിക്കികയാണെങ്കിൽ കനത്ത തിരിച്ചടി നൽകിയേക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
<BR>
TAGS : UKRAINE-RUSSIA CONFLICT
SUMMARY : Russia declares temporary ceasefire in Ukraine

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *