ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ഈസ്റ്റര്‍ പ്രമാണിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ. ശനിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തൽ. സൈനിക മേധാവി വലേരി ഗെർസിനോവിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രഖ്യാപനം. റഷ്യയുടെ മാതൃക യുക്രൈൻ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് പുടിൻ പറഞ്ഞു. അതേസമയം വെടിനിർത്തലിനോട് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുക്രൈയ്‌നിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും പുടിൻ പറഞ്ഞു. മാനുഷിക ആവശ്യങ്ങൾക്കാണ് വെടിനിർത്തുന്നത്. റഷ്യൻ സംയുക്ത സേനയുടെ സ്ഥിതി നിരീക്ഷിക്കുമെന്നും പ്രതിരോധമന്ത്രാലയം ടെലഗ്രാം സന്ദേശത്തിൽ പറഞ്ഞു.

കഴിഞ്ഞ മാസം ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്താമെന്ന് പുടിൻ സമ്മതിച്ചിരുന്നു. ഡോണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയായിരുന്നു ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തുമെന്ന് പുടിൻ അറിയിച്ചത്. എന്നാല്‍, ഇതിനുശേഷവും ആക്രമണങ്ങളുണ്ടായതായി ഇരുരാജ്യങ്ങളും പരസ്പരം ആരോപിച്ചിരുന്നു. നൂറിലധികം തവണ യുക്രൈന്‍ തങ്ങളുടെ ഊര്‍ജവിതരണ സംവിധാനങ്ങളെ ആക്രമിച്ചെന്നായിരുന്നു പുടിൻ കുറ്റപ്പെടുത്തിയത്.അതേസമയം, യുക്രൈന്‍ വിഷയത്തില്‍ നീതിപൂര്‍വമായ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരിശ്രമങ്ങളെ പുടിൻ സ്വാഗതംചെയ്തു. മോസ്‌കോ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പുടിൻ വ്യക്തമാക്കി.
<BR>
TAGS : UKRAINE-RUSSIA CONFLICT | VLADIMIR PUTIN
SUMMARY : Russia has announced a temporary ceasefire for Easter

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *