റഷ്യൻ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു

റഷ്യൻ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടു

ഡല്‍ഹി: റഷ്യൻ കൂലി പട്ടാളത്തില്‍ കുടുങ്ങിയ മലയാളി മരിച്ചു. തൃശൂർ സ്വദേശി ബിനില്‍ ആണ് മരിച്ചത്. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം. ഇന്ത്യൻ എംബസി മരണവിവരം ബിനിലിന്‍റെ കുടുംബത്തെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു.

നേരത്തെ ബിനിലിന് വെടിയേറ്റതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ബിനിലിന്‍റെ മരണം സ്ഥിരീകരിച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് ബിനിലിനെയും ജെയ്‌നിനെയും റഷ്യ മുൻനിര പോരാളിയായി നിയമിച്ചത്. ഇതില്‍ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.

TAGS : RUSSIA
SUMMARY : A Malayali who joined the Russian mercenary army was killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *