എസ്. എല്‍ ഭൈരപ്പ പുരസ്കാരം ഡോ. സുഷമ ശങ്കറിന് സമ്മാനിച്ചു

എസ്. എല്‍ ഭൈരപ്പ പുരസ്കാരം ഡോ. സുഷമ ശങ്കറിന് സമ്മാനിച്ചു

ബെംഗളൂരു: അന്വേഷണ സാംസ്‌കൃതിക അക്കാദമി, കര്‍ണാടകയുടെ എസ്. എല്‍ ഭൈരപ്പ രാജ്യപ്രശസ്തി പുരസ്കാരം ഡോ. സുഷമ ശങ്കറിന് സമ്മാനിച്ചു. കന്നഡ സംസ്‌കൃതി വകുപ്പിന്റെ രവീന്ദ്ര കലാക്ഷേത്രത്തില്‍ വച്ച് പത്മശ്രീ ഡോ.ദൊഡ്ഡരംഗേ ഗൗഡരു ആണ് അവാര്‍ഡ് സമ്മാനിച്ചത്. എസ്.എല്‍ ഭൈരപ്പ സംസ്ഥാന സാഹിത്യ പുരസ്‌കാരം ലഭിച്ച നാലുപേരില്‍ ഒരാളാണ് ഡോ.സുഷമശങ്കര്‍.

അക്കാദമി സ്ഥാപക പ്രസിഡന്റ് ഭദ്രാവതി രാമചാരി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കൃത കും. വീരഭദ്രപ്പ, ചലച്ചിത്ര നടന്‍ കെ.സുചേന്ദ്ര പ്രസാദ്, പ്രസിദ്ധ നോവലിസ്റ്റ് കൗണ്ടിന്യ, ഡോ.മൂട്‌നാകൂടു ചിന്നസ്വാമി, കെ ശ്രീധര്‍, ലേഖകിയും പത്രപ്രവര്‍ത്തകയുമായ ഗീതാ സുനില്‍ കശ്യപ മുതലായവര്‍ സംസാരിച്ചു.
<BR>
TAGS : DR. SUSHAMA SHANKAR
SUMMARY :S. L. Bhairappa presented the Rajya Prasad to Dr. Sushma Shankar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *