ശബരിമല മണ്ഡല പൂജ; തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചു, 25ന് വൈകിട്ട് സന്നിധാനത്തെത്തും

ശബരിമല മണ്ഡല പൂജ; തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചു, 25ന് വൈകിട്ട് സന്നിധാനത്തെത്തും

ശബരിമല: മണ്ഡലവിളക്കിന് ശബരിമലയിൽ അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി രഥഘോഷയാത്ര ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവൻ തങ്കത്തിൽ നിർമിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന്‌ ചാർത്താൻ ഘോഷയാത്രയായി കൊണ്ടുവരുന്നത്. ഇത് സൂക്ഷിച്ചിട്ടുള്ളത് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലാണ്. രാവിലെ ഏഴ് മണിയോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്.

ഘോഷയാത്ര 25 ന് പകൽ 1.30 തോടെ പമ്പയിലെത്തും. തുടർന്ന് മണ്ഡലപൂജയ്കായി ദീപാരാധന സമയത് അയ്യപ്പന് ചാർത്തും. 25ന് ഉച്ചയ്ക്ക് ശബരിമല നടയടച്ചാൽ വൈകിട്ട് അഞ്ചുവരെ തീർഥാടകരെ പമ്പയിൽനിന്ന് കയറ്റിവിടില്ല. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനുശേഷം ഘോഷയാത്ര പുറപ്പെട്ട് 6.15ന് സന്നിധാനത്തെത്തും. 6.30 വരെ അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. അതിനുശേഷമേ തീർഥാടകരെ പതിനെട്ടാംപടി കയറ്റിവിടുകയുള്ളൂ. 26ന് പകൽ 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകിട്ട് നാലിന് തുറക്കും.

സന്നിധാനത്തെത്തുന്ന തങ്കയങ്കി ദേവസ്വം ബോർഡ് ഭാരവാഹികളും ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ആചാരപൂർവം സ്വീകരിക്കും. അതേസമയം തിരക്ക് നിയന്ത്രിക്കാൻ മണ്ഡലപൂജ സമയത്ത് ചെറിയ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസുമായി ആലോചിച്ചാണ് എല്ലാ കാര്യങ്ങളും പോലീസുമായി ആലോചിച്ചാണ് എല്ലാ കാര്യങ്ങളും നടപ്പിലാകുന്നതെന്നും വന്ന ഒരു ഭക്തനും ദർശനം ലഭിക്കാതെ തിരിച്ചു പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : SABARIMALA
SUMMARY : Sabarimala Mandala Puja; Thanga Anki Chariot procession begins

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *